ഈസ്റ്റ് പള്ളൂർ:ഗി ഇരുപത് ദിവസമായി അടച്ചിട്ട പെരിങ്ങാടി സ്പിന്നിങ്ങ് മിൽ റോഡിലെ മാഹി ബൈപാസിലെ സിഗ്നൽ സിസ്റ്റം പുനസ്ഥാപിച്ച് ജനങ്ങളുടെ യാത്രാ ദുരിതം അവസാനിപ്പിക്കുക . ക്യാമറയും ലൈറ്റും സ്ഥാപിക്കുക. മാഹി പോലീസിന്റെയും ഹൈവേ ഡിപാർട്ടമെന്റിന്റെയും അനങ്ങാപാവനയം അവസാനിപ്പിക്കുക. ബാറ്ററി മോഷ്ട്ടാക്കളെ ഉടനെ അറസ്റ്റ് ചെയത് ജനങ്ങളുടെ മുൻമ്പിൽ കൊണ്ടുവരിക. ഏഴ് മാസം മുൻപേ ജനങ്ങൾക്ക് ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ അധികൃതർ നടപ്പാക്കുക . എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഈസ്റ്റ് പള്ളൂർ സിഗ്നൽ ജങ്ഷനിൽ നടത്തിയ സായാഹ്ന ധർണ്ണ ബി.എം.എസ്. സംസ്ഥാന സെക്രട്ടറി സിബി വർഗ്ഗീസ് ഉത്ഘാടനം ചെയ്തു.
ബി.എം.എസ്. മാഹി മേഖല പ്രസിഡന്റ് സത്യൻ ചാലക്കര അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാര കേന്ദ്രം കണ്ണൂർ ജില്ല വൈസ്പ്രസിഡന്റ് അഡ്വ കെ. അശേകൻ, ഭാരതീയ വിചാരകേന്ദ്രം മാഹി യൂണിറ്റ് സെക്രട്ടറി കെ. പി. മനോജ് എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.ബി.എം.എസ്. മാഹി മേഖല സെക്രടറി കെ. ടി. സത്യൻ സ്വാഗതവും മാഹി മേഖല വൈസ്പ്രസിഡന്റ യു. സി. ബാബു നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.