Latest News From Kannur

നവയുഗ നിർമ്മിതിയിലേക്ക് കുട്ടികളെ നയിക്കുന്നവരാകണം അധ്യാപകർ : രമേശ് പറമ്പത്ത്

0

മാഹി : മാറ്റങ്ങളെ ഉൾക്കൊണ്ട് നവയുഗ നിർമ്മിതിയിലേക്ക് കുട്ടികളെ നയിക്കുവാനും പുതു വിദ്യാഭ്യാസ നയങ്ങളുടെ അന്തസത്ത ഉൾക്കൊള്ളാനും പ്രതിബന്ധങ്ങളെ അതിജീവിക്കുവാനും അധ്യാപക സമൂഹത്തിന് കഴിയണമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ. മാഹിയിലെ സർക്കാർ അധ്യാപകരുടെ കൂട്ടായ്മയായ ഗവൺമെൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സംഘടിപ്പിച്ച പുതുവത്സര ആഘോഷം
Grandeur 25 ഗ്രാൻ്റജ്വർ 25 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവൺമെൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡൻ്റ്  ജയിംസ് സി ജോസഫ് അധ്യക്ഷനായ ചടങ്ങിൽ മാഹി വിദ്യാഭ്യാസ വകുപ്പു മേലധ്യക്ഷ എം. എം തനൂജ മുഖ്യാതിഥിയായി. സി.എസ്.ഒ ചെയർമാൻ കെ. ഹരീന്ദ്രൻ മുഖ്യഭാഷണം നടത്തി. ഗവൺമെൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.വി. സജിത, ഗവ:ടീച്ചേഴ്സ് ഓർഗനൈസേഷൻ ട്രഷറർ വി.കെ. ഷമീന,സമഗ്ര ശിക്ഷ മുൻ എ.ഡി.പി.സി പി. സി.ദിവാനന്ദൻ, പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ സുജയ എം.വി എന്നിവർ സംസാരിച്ചു.
അധ്യാപകരുടെ നൃത്ത നൃത്യങ്ങൾ, ഗാനമേള, നാടൻപാട്ട് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

Leave A Reply

Your email address will not be published.