Latest News From Kannur

പി.ആർ.ലൈബ്രറിയിൽ എം.ടി അനുസ്മരണം സംഘടിപ്പിച്ചു.

0

പാനൂർ: പാനൂർ പി.ആർ.ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ,
പ്രമുഖ എഴുത്തുകാരനും, ചലച്ചിത്ര തിരക്കഥാകൃത്തും, സംവിധായകനുമായ എം.ടി.വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണത്തിൽ കെ.പി.മോഹനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗവ. ബ്രണ്ണൻ കോളേജ് മലയാള വിഭാഗം അദ്ധ്യാപിക ഡോ. എൻ.ലിജി പ്രഭാഷണം നടത്തി. വി.പി. ചാത്തു , ജയചന്ദ്രൻ കരിയാട്, കെ.പി.രമേഷ് ബാബു എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.