മാഹി: മാഹി സി.എച്ച്. സെന്റർ മൂന്നാമതൊരു ആംബുലൻസ് വാൻ കൂടി റോഡിലിറക്കി. ഡോ:പി.എ. ഇബ്രാഹിം ഹാജി ഫൗണ്ടേഷൻനാണ് സി എച്ച് സെന്ററിന് ആംബുലൻസ് സംഭാവന ചെയ്തത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാഹി സി എച്ച് സെന്റർ പ്രസിഡന്റ് എ. വി. യൂസുഫിന് താക്കോൽ കൈമാറി. ഇബ്രാഹിം ഹാജി ഫൗണ്ടേഷൻ രാജ്യത്തിന്റെ നാനാഭാഗത്തും നടത്തുന്ന ജീവകാരുണ്യ, സാമൂഹിക പ്രവർത്തനത്തിനൊപ്പം, മാഹി സി എച്ച് സെന്റർ നടത്തുന്ന സേവനങ്ങളെക്കുറിച്ചും തങ്ങൾചൂണ്ടിക്കാട്ടി. ചടങ്ങിൽ പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബ്, മുനവ്വറലി ശിഹാബ് തങ്ങൾ, പി.എ.സി. ഇ. ഗ്രൂപ്പ്. വൈസ് ചെയർമാൻ . പി. എ. അബ്ദുള്ള ഇബ്രാഹിം, സി. കെ. സുബൈർ, ടു ടു പ്ലാസ്റ്റിക് കമ്പനി എം. ഡി. അനസ്ഹാജി പെരിങ്ങാടി, അഹമ്മദ് സാജു, ശരീഫ് കുറ്റൂർ,അസീസ് ഹാജി,,കാദർ ഹാജി,,കെ അലി ഹാജി,,ഇ. കെ മുഹമ്മദലി,,ടി ജി ഇസ്മായിൽ, എ.വി.അൻസാർ , ഷക്കീർ, താഹ, റംഷാദ്, റസ്മിൽ, കെ.ഫൈസൽ, കെ.മുഹമ്മദ് റംസാൻ പങ്കെടുത്തു.
ചിത്രവിവരണം:
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാഹി സി എച്ച് സെന്റർ പ്രസിഡന്റ് എ. വി. യൂസുഫിന് താക്കോൽ കൈമാറുന്നു.