മാഹി: മൂലക്കടവ് ഗവ. എൽ.പി. സ്കൂളിൽ ദേശീയ ഭാഷ ഉത്സവം എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്ത്. വിവിധ മത്സര പരിപാടികളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങൾ കൈമാറി. എസ്.ദേവ്ന, ബി.ജാഹ്നവ് ശ്രീജേഷ്, ഹിദപ്രിയ, റിഫ മറിയം, സാദിയ, ആത്മീയ, എം.കൃതിക , ഹൈറഫാത്തിമ , അനൻ കാർത്തിക്ക്, ഫാത്തിമ ഐറ, മുഹമ്മദ് ഹംദാൻ , ദക്ഷിത് എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി..
പ്രധാനാധ്യാപിക എം.വിദ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭാരതത്തിൻ്റെ പ്രമുഖ ദേശീയ കവിയായ സുബ്രമഹ്ണ്യ ഭാരതിയുടെ 143 -ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് പോണ്ടിച്ചേരി സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ ഭാരതിയ ഭാഷാ ഉത്സവ് എന്ന പേരിൽ ഒരാഴ്ചക്കാലം സംഘടപ്പിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഔപചാരികമായ ഉദ്ഘാടന ചടങ്ങു നടന്നത്. അധ്യാപികമാരായ ഗംഗാസായ്, എം. റെന്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വി.കെ.ചന്ദന സ്വാഗതവും കെ.രൂപശ്രീ നന്ദിയും പറഞ്ഞു. അക്ഷയ അശോകൻ, കെ.എം. പ്രീത, ജിൽറ്റി മോൾ ജോർജജ് എന്നിവർ വാരാചരണ സംഘാടനത്തിനു നേതൃത്വം നല്കി. ദേശീയ കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രമഹ്ണ്യ ഭാരതിയുടെ സംഭാവനകളെ കുറിച്ചും ഇരുപത്തി ഒമ്പതോളം ഇന്ത്യൻ ഭാഷകളിൽ അദ്ദേഹത്തിനു ഉണ്ടായിരുന്ന പ്രാവീണ്യത്തെക്കറിച്ചും അടുത്തറിയാനും മനസ്സിലാക്കാനും വാരാചരണം കുട്ടികൾക്ക് ഉപയോഗപ്പെടും. ആശയവിനിമയത്തിനു ഉള്ള ഒരു ഉപാധി എന്നതിലപ്പുറം ഭാഷ ഒരു രാഷ്ട്രത്തിൻ്റെ സാംസ്കാരികവും വൈകാരികവുമായ ഐക്യത്തിനു അടിത്തറ പാകിയതെങ്ങനെയെന്നും ചരിത്ര നിർമ്മിതിയിൽ ഇന്ത്യൻ ഭാഷവഹിച്ച പങ്കെന്തായിരുന്നെന്നും പുതിയ തലമുറ ഉൾക്കൊള്ളണമെന്ന ഉദ്ദേശത്തോടെയാണ് പോണ്ടിച്ചേരി വിദ്യാഭ്യാസ വകുപ്പ് പരിപാടി സംഘടിപ്പിക്കുന്നത്.