Latest News From Kannur

എ.വിഎസ്. ഹാൾ മാലിന്യ നിക്ഷേപ കേന്ദ്രമാക്കരുത്

0

മാഹി: നഗരസഭാ ടൗൺ ഹാളായ പള്ളൂർ എ.വി.എസ്. സിൽവർ ജൂബിലി ഹാളിൻ്റെ പരിസരമത്രയും മാലിന്യ സംഭരണ കേന്ദ്രമാക്കി മാറ്റുകയും, ജനനിബിഢമായ ടൗണിനെയാകെ വൃത്തിഹീനവും ദുർഗന്ധപൂരിതവുമാക്കുകയും ചെയ്യുന്ന നഗരസഭാധികൃതരുടെ നടപടിയിൽ നാലുതറ മർച്ചൻ്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ശക്തിയായി പ്രതിഷേധിച്ചു.കാൽ നൂറ്റാണ്ടുകാലം എം എൽ എ യും, ഡെ: സ്പീക്കറുമായിരുന്ന എ.വി എസ്സിനെ അപമാനിക്കുന്നതിന് തുല്യമാണിതെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് പായറ്റ അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. പോണ്ടിച്ചേരി ട്രേഡേർസ് ഫെഡറേഷൻ ഉപാദ്ധ്യക്ഷൻ കെ.കെ.അനിൽകുമാർ മുഖ്യഭാഷണം നടത്തി.
ഫെഡറേഷൻ സംസ്ഥാന സെക്രട്ടരി മുരുക പാണ്ഡ്യൻ
വൈ . പ്രസിഡണ്ടുമാരയ പി.ദണ്ഡപാണി, എസ്.വൈദ്യനാഥൻ, ഉമാശങ്കർ ( പുതുച്ചേരി) രാമ(കൃഷ്ണൻ (കാരിക്കാൽ ) ഷാജു കാനത്തിൽ, ഷാജി പിണക്കാട്ട്, ടി.എം.സുധാകരൻ, കെ.പി.അനൂപ് കുമാർ സംസാരിച്ചു.സെക്രട്ടരി കെ.ഭരതൻ സ്വാഗതവും, കെ.കെ.ശ്രീജിത്ത് നന്ദിയും പറഞ്ഞു.
വ്യാപാരികൾക്കെതിരെ ഏതാനും ചില ബ്യൂറോക്രാറ്റുകളിൽ
നിന്നും ഉണ്ടാവുന്ന പീഢനങ്ങൾ അവസാനിപ്പിക്കണമെന്നും, വ്യാപാരക്ഷേമനിധി ഉടൻ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.