Latest News From Kannur

ആർ എസ് എസ് പഞ്ചപരിവർത്തനത്തിലൂടെ സമാജ പരിവർത്തനം നടത്തുന്നു; വി. ഗോപാലകൃഷ്ണൻ

0

 

പാനൂർ: പഞ്ചപരിവർത്തനത്തിലൂടെ സമാജ പരിവർത്തനമാണ് രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്തു വരുന്നതെന്ന് ആർ.എസ്എസ് പ്രാന്ത പ്രചാർ പ്രമുഖ് വി. ഗോപാലകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി പെരിങ്ങളം നിയോജക മണ്ഡലം ട്രഷററായിരിക്കെ സി.പി.എം അക്രമകാരികളാൽ കൊല്ലപ്പെട്ട പുളിഞ്ഞോളി ബാലന്റെ 25-ാം ബലിദാന വാർഷികാചരണത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സാംഘിക്കിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .കുടുംബ പ്രബോധനം, സാമാജിക സമരസത, പ്രകൃതി സംരക്ഷണം, സ്വദേശി സ്വഭാവ ജാഗരണം, പൗരധർമ്മം എന്നിവയിലൂടെ സമാജ പരിവർത്തനം നടത്തി രാഷ്ട്രത്തെ പരം വൈഭവത്തിലേക്കെത്തിക്കും. പുളിഞ്ഞോളി ബാലനെ പോലുള്ള ബലിദാനികളുടെ ഓർമ്മകൾ ലക്ഷ്യപൂർത്തീകരണത്തിന് നമ്മെ നയിക്കുന്നു. അദ്ദേഹം തുടർന്നു പറഞ്ഞു. രാഷ്ട്രീയ സ്വയം സേവക സംഘം പാനൂർ ഖണ്ഡ് സംഘചാലക് കെ. പ്രകാശൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.പി. ജിലീഷ് സ്വാഗതം പറഞ്ഞു. ആർ. എസ് .എസ്. ജില്ലാ കാര്യകാരി അംഗം എൻ. കെ. നാണു മാസ്റ്റർ ചടങ്ങിൽ സംബന്ധിച്ചു.

ആർ .എസ് .എസ് , ബിജെപി നേതാക്കളായ വി. ഗോപാല കൃഷ്ണൻ, എൻ. കെ.നാണു മാസ്റ്റർ, കെ.പ്രകാശൻ,പി.സത്യപ്രകാശ്, സി.കെ. കുഞ്ഞിക്കണ്ണൻ, ജിരൺ പ്രസാദ്, സി.പി. സംഗീത, എൻ. രതി, കെ.കെ. ധനഞ്ജയൻ, അഡ്വ ഷിജിലാൽ , വി.പി.ഷാജി, എം.രത്നാകരൻ, കെ.പി. സഞ്ജീവ് കുമാർ, പി. പി. രാമചന്ദ്രൻ, ജ്യോതിർ മനോജ്, രാജേഷ് കൊച്ചിയങ്ങാടി, കെ. കാർത്തിക എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 

Leave A Reply

Your email address will not be published.