കണ്ണൂര്‍: ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സര്‍ക്കാര്‍ കടം എടുത്ത് പെന്‍ഷന്‍ നല്‍കുമ്പോഴാണ് ഒരു ചെറിയ വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഇത്തരത്തിലുള്ള തെറ്റായ നടപടിയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ പ്രവണതകള്‍ തിരുത്താന്‍ കര്‍ശനമായ നിലപാട് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും ഗോവിന്ദന്‍ മാഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു
സി.ബി.ഐ അന്വേഷണം ആവശ്യപെട്ടുള്ള മുന്‍ കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് കുടുംബത്തിന്റെ നിലപാടാണെന്നും അതുകോടതി തീരുമാനിക്കട്ടെയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സി.ബി.ഐയുമായി ബന്ധപ്പെട്ട നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.