കവിയൂർ: മങ്ങാട് വയലിൽ കൂടെ കടന്നുപോകുന്ന മങ്ങാട് തോട്ടിൽ കവിയൂർ വായനശാല ഭാഗത്ത് മാലിന്യം നിറഞ്ഞത് ദേശവാസികൾക്ക് ഏറെ പ്രയാസംസൃഷ്ടിക്കുന്നു. വേനൽ കനക്കുന്നതോടെ പരിസരവാസികളുടെ വീട്ടുകിണറിലെ ജലം മലിനമാകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചൊക്ലി ഭാഗത്ത് നിന്ന് തുടങ്ങി മയ്യഴിപ്പുഴയിലെത്തുന്ന ഈ തോട് വൃത്തിയാക്കി ജനങ്ങളുടെ പ്രയാസത്തിന് ശാശ്വത പരിഹാരം കാണമെന്നാണ് ദേശവാസികളുടെ ആവശ്യം.