Latest News From Kannur

ആതുര സേവന രംഗത്ത് സംഘടന നടത്തുന്നമെഡിക്കൽ ക്യാമ്പുകൾ സാധാരണക്കാർക്ക് ആശ്വാസമേകും: അരയാക്കണ്ടി സന്തോഷ്

0

പാനൂർ :സാമൂഹ്യക്ഷേമ പരിപാടിയുടെ ഭാഗമായി സംഘടന നടത്തുന്ന മെഡിക്കൽ ക്യാമ്പുകൾ ആതുര സേവനരംഗത്ത് സാധാരണക്കാർക്ക് ആശ്വാസം നല്കുന്നതാണെന്ന് എസ്.എൻ ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പാനൂർ യൂണിയനും ബേബി മെമ്മോറിയൽ ഹോസ്പിപിറ്റലും പാനൂർ യു.പി സ്ക്കൂളിൽ സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ക്യാമ്പുകൾ നേരത്തെത്തന്നെ രോഗനിർണ്ണയം നടത്തുന്നതിനും ‘ രോഗം വ്യാപിക്കാതിരിക്കാനും, പ്രതിരോധം തീർക്കാനും സഹായകമാണെന്നും അതിലൂടെ ആരോഗ്യപരമായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡണ്ട് വി.കെ. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശശീന്ദ്രൻ പാട്യം സ്വാഗതം പറഞ്ഞു. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ എജിഎം മനോജ് കുമാർ ക്യാമ്പ് വിശദീകരണം നടത്തി.യോഗം ഡയർക്ടർ കെ.കെ. സജീവൻ, എസ് എൻ . ഡി.പി യൂണിയൻ പ്രസിഡണ്ട് ജിതേഷ് വിജയൻ, പാനൂർ ശാഖ സെക്രട്ടറി എം ഹരീന്ദ്രൻ, എം.കെ. രാജീവൻ, സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് കെ.പി ശശീന്ദ്രൻ നന്ദി പറഞ്ഞു. തുടർന്നു
ഗൈനക്കോളജീ സീനിയർ കൺസൽട്ടൻ്റ് ഡോ. ഗീത മേക്കോത്ത്, പൾമോളജി കൺസൽട്ടൻ്റ് ഡോ. സൂര്യകല, ജനറൽ മെഡിൻഡോ അർച്ചന വിനോദ് രോഗികളുമായി സംവദിച്ച ശേഷം രോഗനിർണ്ണയം നടത്തി

Leave A Reply

Your email address will not be published.