കോഴിക്കോട്:നാടോടിഗാനപാരമ്പര്യത്തെ തൊട്ടുണർത്തി മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ച സംഗീത സംവിധായകനായിരുന്നു കെ.രാഘവൻമാസ്റ്റർ എന്ന് കവി പി.പി.ശ്രീധരനുണ്ണി പറഞ്ഞു.
കെ.രാഘവൻമാസ്റ്ററുടെ ഓർമ്മദിനത്തോടനുബന്ധിച്ച് രാഘവൻമാസ്റ്റർഫൗണ്ടേഷൻ കല മെഹ്ഫിൽ സ്ക്വയറിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷൻ വൈ:പ്രസിഡണ്ട് വിനീഷ് വിദ്യാധരൻ അദ്‌ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ടി.വി.ബാലൻ അനുസ്മരണ പ്രഭാഷണവും ആർ. കനകാംബരൻ പിതൃ സ്മരണയും
അനിൽമാരാത്ത് ആമുഖ ഭാഷണവും നടത്തി.വിത്സൻസാമുവൽ, കെ.സുബൈർ, ചിറക്കൽ റസിയാബി,ബാപ്പു വാവാട്,മുഹമ്മദ് അലി പി.പി,എന്നിവർ സംസാരിച്ചു.ഫൗണ്ടേഷൻ അംഗങ്ങളായ
തിലകൻ ഫറോക്ക്,മണികണ്ഠൻ ചേളന്നൂർജയൻ പരമേശ്വരൻ,അവന്തിക. എം, കല്ലറക്കൽ രാജൻ, ബാബു മടവൂർ, പത്മനാഭൻ കരുവശ്ശേരി, കെ.കുമാരൻ. സിറിയക്ക്, റീത്ത,രഘുനാഥ് എന്നിവർ ഗാനാർച്ചന നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.