ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തി; ലഹരിക്കേസില്‍ അന്വേഷണം സിനിമാ താരങ്ങളിലേക്ക്
കൊച്ചി: മയക്കുമരുന്ന് കച്ചവടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങള്‍ എത്തിയതായി പൊലീസ്. നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും കഴിഞ്ഞ ദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ എത്തിയിരുന്നതയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവരെ കൂടാതെ ഇരുപതോളം പേര്‍ മുറിയില്‍ എത്തിയതായും ഇവിടെ വച്ച് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നതായും പൊലീസ് പറയുന്നു.
കേസില്‍ ഒന്നാം പ്രതി ഷിയാസിനും ഓം പ്രകാശിനും കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജ്യൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവര്‍ക്കും ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാതാരങ്ങളുടെ പേരും ഉള്ളത്.