Latest News From Kannur

ലോക അദ്ധ്യാപക ദിനം : മുതിർന്ന അദ്ധ്യാപകരെ കെ.ആർ. ടി.സി. ആദരിച്ചു

0

തലശേരി :കേരളാ റിട്ടയേർഡ് ടീച്ചേർസ് കോൺഗ്രസ്സ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക അദ്ധ്യാപകദിനമായ ഒക്ടോബർ 5 ന് തലശ്ശേരി പാറപ്പുറത്ത് ഗുരുവന്ദനം പരിപാടി സംഘടപ്പിച്ചു.
ഗാന്ധിയനും മുൻ അദ്ധ്യാപക സംഘടനാ നേതാവുമായ ആർ.കെ. മോഹൻദാസ് മാസ്റ്ററെ അദ്ദേഹത്തിൻ്റെ ഭവനത്തിലെത്തിയാണ് ആദരിച്ചത്. കെ. ആർ.ടി.സി കണ്ണൂർ ജില്ല സെക്രട്ടറി ഡോ.ശശിധരൻ കുനിയിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആദരായനം പരിപാടിയിൽ സംസ്ഥാന നിർവ്വാഹക സമിതി അംഗം എ.കെ. ഹസ്സൻ ആർ.കെ. മോഹൻദാസ് മാസ്റ്ററെ ഷാളണിയിച്ചു. വി.ഇ. കുഞ്ഞനന്തൻ ആശംസയർപ്പിച്ചു.

Leave A Reply

Your email address will not be published.