Latest News From Kannur

പാരസെറ്റമോള്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍…; വിവിധ കമ്പനികളുടെ 50ലധികം മരുന്നുകള്‍ക്ക് നിലവാരമില്ല

0

ന്യൂഡല്‍ഹി: വിവിധ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന 50 ലധികം മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ കണ്ടെത്തല്‍. വിവിധ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന പാരസെറ്റമോള്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍, പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുമുള്ള മരുന്നുകള്‍ എന്നിവ പരിശോധനയില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) ഓഗസ്റ്റിലെ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു.കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ പാരസെറ്റമോള്‍ ഗുളികകളുടെ ഗുണനിലവാരത്തിലും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ആശങ്ക രേഖപ്പെടുത്തി. അന്റാസിഡ് പാന്‍ ഡി, കാല്‍സ്യം സപ്ലിമെന്റ് ഷെല്‍കാല്‍, പ്രമേഹത്തിനുള്ള മരുന്നായ ഗ്ലിമെപിറൈഡ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദ മരുന്നായ ടെല്‍മിസാര്‍ട്ടന്‍ തുടങ്ങിയ ജനപ്രിയ മരുന്നുകളും നിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഡ്രഗ് ഓഫീസര്‍മാര്‍ മാസാടിസ്ഥാനത്തില്‍ നടത്തിയ റാന്‍ഡം സാമ്പിളിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. മിക്ക മരുന്നുകളും പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നിര്‍മ്മിക്കുന്നതും വ്യാപകമായി ഉപയോഗിക്കുന്നതുമായതിനാല്‍ പട്ടിക ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.tero Drugs, Alkem Laboratories, Hindustan Antibiotics Limited (HAL), കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കണ്ടെത്തിയ മരുന്നുകള്‍ വ്യാജമാണെന്ന് പറഞ്ഞ് കമ്പനികള്‍ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു.

Leave A Reply

Your email address will not be published.