അഞ്ചരക്കണ്ടി: കാവിൻമൂല ഗാന്ധി സ്മാരക വായനശാല & കെ.സി.കെ.എൻ ലൈബ്രറിയുടെ 74 മത് വാർഷികാഘോഷവും ഗാന്ധി ജയന്തിയും സപ്തംബർ 21 ന് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് സർഗ്ഗോത്സവം എന്ന പേരിൽ വിവിധങ്ങളായ കലാ മത്സരങ്ങളോടെ ആഘോഷിച്ചു. എം.കെ അഷ്റഫിൻ്റെ അധ്യക്ഷതയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി എം.ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു പുത്തലത്ത്, എം.ജയപ്രകാശൻ മാസ്റ്റർ, കെ.സി ശ്രീനിവാസൻ , എന്നിവർ ആശംസ പറഞ്ഞു. കെ.സനിൽ സ്വാഗതവും ഇ.കെ ശ്രീനാഥ് നന്ദിയും പറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്നായ് നൂറു കണക്കിന് കലാപ്രതിഭകൾ പങ്കെടുത്തു. മത്സര വിജയികൾക്ക് ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ വായനശാല പരിസരത്ത് വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.