പാനൂർ :കെ.പി. എസ്.ടി.എ. പാനൂർ ഉപജില്ലാ കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണത്തിൻ്റെ ഭാഗമായി വർണ്ണോൽസവം ചിത്രരചനാ മൽസരം നടത്തി പാനൂർ വെസ്റ്റ് യു.പി.സ്കൂളിൽ കെ.എസ്.യു കണ്ണൂർജില്ലാ പ്രസിഡൻ്റ് എം സി അതുൽ ഉദ്ഘാടനം ചെയ്തു ഒ.പി. ഹൃദ്യ അധ്യക്ഷയായി. വിപിൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.കെ പി എസ് ടി എ സംസ്ഥാന നിർവ്വാഹക സമിതി അംഗം ദിനേശൻ പച്ചോൾ അനുസ്മരഭാഷണം നടത്തി.നിർധന കുടുംബത്തിന് ഗ്യഹ നിർമ്മാണവുമായി ബന്ധപ്പെട്ട് ധനസഹായം വിതരണം സംസ്ഥാന നിർവ്വാഹക സമിതി അംഗം സി വി എ ജലീൽ നിർവ്വഹിച്ചു. കെ.പി. രാമചന്ദ്രൻ, എം കെ രാജൻ ,ആർ കെ രാജേഷ്, അജിത ടി കെ തുടങ്ങിയവർ പ്രസംഗിച്ചു.