പള്ളൂർ: ജൂലായ് 26 മുതൽ ആഗസ്റ്റ് 11 വരെ പള്ളൂർ വി എൻ പുരുഷോത്തമൻ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിക്കുന്ന ഒളിoമ്പിക്സ് ആഘോഷ പരിപാടിയായ ഒളിബിക്സ് വെയിവിന് തുടക്കമായി. മാഹി സി ഇ ഒ എം എം തനുജ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു .ഇതൊടനുബന്ധിച്ച് ഒളിoമ്പിക്സിന്റെ പ്രാധാന്യം വിളിച്ചോതി വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ളേഷ് മോബ് കുട്ടികളിലും രക്ഷിതാക്കളിലും അധ്യാപകരിലും ആവേശമായി. .ഒളിoമ്പിക്സിൻ്റെ സന്ദേശം വിളിച്ചോതി കൊണ്ട് മാഹിയിലെ പത്തോളം പ്രൈമറി വിദ്യാലയങ്ങളിൽ ന്യൂസ് ബോർഡ് വിതരണം ,ഫ്ളേഷ് മോബ് ,സ്പോട്ട് ക്വിസ് എന്നിവ നടന്നു. വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . ജൂലായ് 29 ,30 തിയ്യതികളിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സ്പോർട്സ് എക്സിബിഷൻ മാഹി എം എൽ എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും . മേഖലാതല ഒളിംബിക്‌സ് ക്വിസ് ,മാഗസിൻ ,ചുമർ പത്ര മത്സരവും ഉണ്ടാകുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു .സ്കൂൾ പി.ടി.എ പ്രസിഡന്റെ മുനവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കായിക അധ്യാപകൻ സി. സജീന്ദ്രൻ സ്വാഗതവും എം കെ ബിന നന്ദിയും പറഞ്ഞു കെ.കെ സ്നേഹപ്രഭ ടി എം സജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.