കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ മക്കള്‍ക്ക് സൗജന്യ പഠനകിറ്റ് നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കുട്ടികള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്നവരാകണം. അവസാന തിയ്യതി ജൂലൈ 27. വിശദവിവരം ജില്ലാ ഓഫീസുകളിലും kmtwwfb.org വെബ്‌സൈറ്റിലും ലഭിക്കും. 2024 മാര്‍ച്ച് 31 വരെ അംഗത്വമെടുത്ത തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0497 2705197.