Latest News From Kannur

ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതിനാൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മടങ്ങി തുടങ്ങി.

0

ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതിനാൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും മടങ്ങി തുടങ്ങി.. തലശ്ശേരിയിൽ നിലവിൽ ഒരു ക്യാമ്പിലായി 32 പേരാണ് കഴിയുന്നത്. വെള്ളിയാഴ്ച തലശ്ശേരിയിൽ 53 പേരാണ് നാല് ദുരിതാശ്വാസ ക്യാമ്പിലായി ഉണ്ടായിരുന്നത് . തലശ്ശേരി കതിരൂര്‍ സൈക്ലോണ്‍ ഷെല്‍ട്ടര്‍, തുപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ നരിക്കോട്ട്മല സാംസ്‌ക്കാരിക കേന്ദ്രം, കീഴല്ലൂർ കുടുംബക്ഷേമ ഉപകേന്ദ്രം, കീഴല്ലൂർ ശിശു മന്ദിരം എന്നിവടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിരുന്നത്. തലശ്ശേരിയിൽ
നരിക്കോട്ട്മല സാംസ്‌ക്കാരിക കേന്ദ്രത്തിലെ ക്യാമ്പ് മാത്രമെ നിലവിൽ ഉള്ളു. കണ്ണൂർ താലൂക്കിൽ മൂന്ന് ക്യാമ്പിലായി 23 പേരാണ് നിലവിൽ കഴിയുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ കീഴ്ത്തള്ളി വെല്‍നെസ് സെന്റര്‍, ഉരുവച്ചാൽ മദ്രസ, പള്ളിക്കുന്ന് സൈക്ലോണ്‍ ഷെല്‍ട്ടര്‍ എന്നിവയാണ് കണ്ണൂർ താലൂക്കിലെ ക്യാമ്പുകൾ ജില്ലയിൽ കണ്ണൂർ , തലശ്ശേരി താലൂക്കുകളിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പിലായി 76 പേരാണ് വെള്ളിയാഴ്ച ഉണ്ടായിരുന്നത്.ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രണ ധന സഹായ വിതരണം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രണ ധന സഹായ വിതരണവും സെമിനാറും
ജൂലൈ 22 ന് രാവിലെ 10 മണിക്ക് ഉദയഗിരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഇരിക്കൂർ എം എൽ എ സജീവ് ജോസഫ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ , ഉദയഗിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുക്കും.

Leave A Reply

Your email address will not be published.