പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക് കോളേജില്‍ മാത്തമാറ്റിക്‌സ് വിഭാഗം ലക്ചറര്‍, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗം ട്രേഡ്‌സ്മാന്‍ എന്നീ തസ്തികകളില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയെ നിയമിക്കുന്നു. 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത മാത്തമാറ്റിക്‌സ് ബിരുദാനന്തര ബിരുദമാണ് ലക്ചറര്‍ യോഗ്യത. ട്രേഡ്‌സ്മാന്‍ തസ്തികക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ടി എച്ച് എസ് എല്‍ സി, ഐ ടി ഐ എന്നിവയാണ് യോഗ്യത. യോഗ്യരായവര്‍ക്ക് ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ 11ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയിലും എഴുത്ത് പരീക്ഷയിലും പങ്കെടുക്കാം. ഫോണ്‍: 9497763400.