ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഫുഡ് ടെക്‌നോളജി/ ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത. മതിയായ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. ജൂലൈ 31 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.supplycokerala.com, www.cfrdkerala.in ല്‍ ലഭിക്കും.