Latest News From Kannur

പെരുന്നാൾ സൗഹൃദസംഗമം നടത്തി

0

പാനൂർ:പാനൂർ മസ്ജിദ് റഹ് മ മഹല്ല് ഫെഡറേഷൻ്റെ നേതൃത്വത്തിൽ ഒരുമ പെരുന്നാൾ സൗഹൃദ സംഗമം സംഘടിപ്പിച്ചു. പാനൂർ യെസ് അക്കാദമി ഹാളിൽ ഡോ. ഷഹീദ് ഉദ്ഘാടനം ചെയ്തു. യെസ് അക്കാദമി ചെയർമാൻ ബാലിയിൽ മഹമൂദ് ഹാജി അധ്യക്ഷനായി ഗ്രന്ഥകാരനും പ്രഭാഷകനുമായ ടി.പി.മുഹമ്മദ് ഷമീം പ്രഭാഷണം നടത്തി. കൂര ബുക്സ് പുറത്തിറക്കുന്ന നിസ്താർ കീഴുപറമ്പ് രചിച്ച ചില്ലുകുപ്പിയിലെ നാരങ്ങ മിഠായിയുടെ പ്രകാശനവും നടന്നു. ബാല സാഹിത്യകാരൻ രാജു കാട്ടുപുനം പ്രകാശനം ചെയ്തു. നിസ്താർ കീഴുപറമ്പിൻ്റെ പിതാവ് കെ.പി. ഇബ്രാഹിം ആദ്യ പ്രതി ഏറ്റുവാങ്ങി
ഫെഡറേഷൻ സെക്രട്ടറി എം.
അബ്ദു റഹ്മാൻ സ്വാഗതം പറഞ്ഞു പി.കെ.ഷാഹുൽ ഹമീദ്, വി. സുരേന്ദ്രൻ മാസ്റ്റർ, കെ.ടി. ശ്രീധരൻ എ. യതീന്ദ്രൻ മാസ്റ്റർ,കെ കെ അസ്‌ലം,
ജയപ്രകാശ് പാനൂർ,ടി.പി. മുസ്തഫ,
അബ്ദുള്ള പുത്തൂർ, എ.രാജീവൻ, കെ.മോഹനൻ ,നാസർ മാസ്റ്റർ, രാജേന്ദ്രൻ തായാട്ട്, ഷീബാ രാജീവ് എന്നിവർ പ്രസംഗിച്ചു നിസ്താർ കിഴുപറമ്പ് മറുപടി പ്രസംഗം നടത്തി.

Leave A Reply

Your email address will not be published.