പാനൂർ: പാനൂർ ഹൈസ്കൂളിലെ 84 ബാച്ചിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം 84,ഈ വർഷം എസ് എസ് എൽ സി പ്ലസ് ടു വിജയം നേടിയ മുഴുവൻ കുട്ടികളേയും അനുമോദിച്ചു.ലൈഫ് സ്കിൽ ട്രെയിനർ സജീവ് ഒതയോത്ത് ഉദ്ഘാടനം ചെയ്തു. മുഴുവൻ എ പ്ലസ് നേടിയതുകൊണ്ട് മാത്രം ജീവിത വിജയം കൈവരിക്കാൻ കഴിഞ്ഞെന്ന് വരില്ല മറിച്ച് നേടിയ വിജത്തിൽ നിന്നും ലഭിച്ച ഊർജം ഉൾക്കൊണ്ട് കൊണ്ട് മുന്നേറാൻ സാധിക്കുമ്പോഴാണ് വിജയം പൂർണമാകുന്നതെന്ന് അദ്ദേഹം കുട്ടികളെ ഓർമപ്പെടുത്തി. ചങ്ങാതിക്കൂട്ടത്തിലെ ചങ്ങാതിമാർ വിജയികൾക്കുള്ള
സ്നേഹോപഹാരം കൈമാറി.കെ. സബിത ടീച്ചർ അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി കലക്ടർ ടി.വി രഞ്ജിത്ത്, മുൻ പാനൂർ നഗരസഭാധ്യക്ഷ കെ.വി റംല ടീച്ചർ, പ്രമുഖ വ്യാപാരി കെ.കെ ലത്തീഫ്, എ.പി പ്രഭാകരൻ, പി പി സാലിഹ്, മഹമൂദ് പുത്തൂർ, പി. പത്മജ, കെ.കെ സജീവ്കുമാർ , സി. കെ മോഹനൻ, സഞ്ജീവ് വാലിശ്ശേരി, സൈനബ യൂസഫ് എന്നിവർ സംസാരിച്ചു . ചങ്ങാതിക്കൂട്ടം കുടുംബ സംഗമത്തോടനുബന്ധിച്ചു നടന്ന വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. സഞ്ജീവ് കുമാർ ഒറ്റത്തയ്യുള്ളതിൽ സ്വാഗതവും ടി അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post