കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ലാലാജി സ്മാരക ഗ്രന്ഥശാല സംഘടിപ്പിക്കുന്ന , കുട്ടികളുടെ അവധിക്കാല ഏകദിന പഠന ക്യാമ്പ് മെയ് 12 ഞായറാഴ്ച നടക്കും. ലാലാജി സ്മാരക ഗ്രന്ഥശാല ഹാളിലാണ് ക്യാമ്പ് നടക്കുക. കാവ്യസുഗന്ധം , കഥാവസന്തം , ഒറിഗാമി , കുട്ടികളുടെ കലാപരിപാടികൾ മുതലായവ ക്യാമ്പിന്റെ ഭാഗമായി നടത്തും. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ പള്ളിയറ ശ്രീധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മടവൂർ സുരേന്ദ്രൻ കാവ്യസുഗന്ധവും പകൽക്കുറി വിശ്വൻ കഥാവസന്തവും ബിജു തുറയിൽക്കുന്ന് ഒറിഗാമി ക്ലാസ്സും നയിക്കും.