പാനൂർ : സാവേരി സംഗീത സാഹിത്യ കലാരംഗം സംഘടിപ്പിക്കുന്ന – സ്വരം 2024 – മെയ് 11 ശനിയാഴ്ച 3.30 ന് കെ.പി.മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ചന്ദ്രമോഹൻ പാലത്തായി , പ്രേമാനന്ദ് ചമ്പാട് എന്നിവർ ചടങ്ങിൽ സന്നിഹിതരാവും.
4 മണിക്ക് അക്ഷര ബോധം ഓപ്പൺ ഫോറത്തിൽ കെ.പി.കെ. വെങ്ങര വിഷയം അവതരിപ്പിക്കും. വൈകിട്ട് 6 ന് താളത്തെ തൊട്ടറിയാം ക്ലാസ്സിൽ , ശശി തിരുമുഖം , ദിനേശൻ തിരുമുഖം എന്നിവർ പങ്കെടുക്കാം. രണ്ടാം ദിവസമായ 12 ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് , പാട്ട് ഭാവഗീതികളിലേക്ക് ഒരു മടക്കയാത്ര -എന്ന ക്ലാസ്സ് നടക്കും. കരോക്കെ ക്ലബ്ബ് ഉദ്ഘാടനം ഡയാന ആൽഫ്രഡ് ഉദ്ഘാടനം ചെയ്യും.സാവേരി സംഗീത സാഹിത്യരംഗം ക്ലാസ്സ് ഉദ്ഘാടനം എ.എം. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യും. മൂന്നാം ദിവസം 13 ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് സംഗീതമേ ജീവിതം എന്ന വിഷയം പ്രേംകുമാർ വടകര നയിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post