Latest News From Kannur

കുന്ദാപുരത്ത് വാഹനാപകടത്തിൽ ചൊക്ളി സ്വദേശിനിയായ യുവതി മരിച്ചു.

0

ചൊക്ലി: കുന്ദാപുരത്തുണ്ടായ വാഹനാപകടത്തിൽ ചൊക്ലി നിടുമ്പ്രം സ്വദേശിതൈപ്പറമ്പത്ത് മുനവ്വറിന്റെ ഭാര്യയും തലശ്ശേരി സൈദാർ പള്ളിയിലെ അബ്ദുള്ളാ സിൽ അബ്ദുള്ളയുടെ മകളുമായ സമീറ (35) ആണ് മരിച്ചത്. കാറിൽ കൂടെയുണ്ടായിരുന്ന ഭർത്താവ് മുനവ്വറിനും മകൻ സഹലിനും ഗുരുതരമായി പരിക്കേറ്റ് മണിപ്പാൽ കെ.എം.സി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ മഹാരാഷ്ട്രയിയിലെ സാംഗ്ലിയിലെ മീറേജിൽ നിന്ന് സ്വദേശമായ ചൊക്ലിയിലേക്ക് തിരിക്കവെ കുന്ദാപുരത്ത് വെച്ചാണ് അപകടം. സമീറ ഓടിച്ച കാർ ഫ്ലൈ ഓവറിൽ നിന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് വെച്ച് തന്നെ സമീറ മരണ മടഞ്ഞിരുന്നു.

Leave A Reply

Your email address will not be published.