തലശ്ശേരി : തലശ്ശേരി നഗരത്തിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് എതിരെ നിസ്സാര കാര്യത്തിൽ പിഴ ഈടാക്കുന്ന പോലീസ് നടപടിയിൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ ഐ.എൻ.ടി യു.സി പ്രവർത്തകയോഗം പ്രധിഷേധിച്ചു ടി എം സി നമ്പർ ഇല്ലാത്ത ഓട്ടോറിക്ഷകൾ നഗരത്തിൽ പാർക്ക് ചെയ്ത് സർവ്വീസ് നടത്തുന്നതിന് എതിരെ കർശന നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു .ഈ ആവശ്യം നേടി എടുക്കുന്നതിന് വേണ്ടി ഏപ്രിൽ 6നു ശനിയാഴ്ച കാലത്ത് 10.30 നു പഴയ ബസ്സ് സ്റ്റാന്റിൽ ധർണ്ണ നടത്തുവാൻ തീരുമാനിച്ചു. പി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.രാജീവ്, കെ.രാമചന്ദ്രൻ, അജിത്ത് കുമാർ എൻ, നിഷാന്ത് വി.പി , എം.കെ. ഉദയകുമാർ പങ്ക് എടുത്തു.