പാനൂർ:മ്യൂസിക് ലവേഴ്സ് സ്വർണ്ണാഞ്ജലി പാനൂർ മഹോത്സവത്തിൻ്റെ കാൽ നാട്ടുകർമ്മം നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രീത അശോക് നിർവ്വഹിച്ചു.സജീവ് ഒതയോത്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ കെ കെ സുധീർ കുമാർ, സ്വാമി ദാസൻ, എം.രത്നാകരൻ, ഹാജറ ഖാദർ എന്നിവർ സംസാരിച്ചു.രാജേന്ദ്രൻ തായാട്ട് സ്വാഗതവും വി എൻ രൂപേഷ് നന്ദിയും പറഞ്ഞു.ഏപ്രിൽ 8 മുതൽ മെയ് 5 വരെ പാനൂർ നൊച്ചിക്കാട്ട് ഗ്രൗണ്ടിലാണ് മഹോത്സവം നടക്കുന്നത്