പാനൂർ: ആവേശ തിരയിളക്കി വടകര പാർലിമെൻ്റ് മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കല്ലിക്കണ്ടി കോളജിൽ എത്തി. കോളജ് മാനേജ്മെൻറ് കമ്മിറ്റി ജനറൽ സിക്രട്ടറി പി.പി എ ഹമീദ് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. കമ്മിറ്റി ഭാരവാഹികമായ പി.പി അബൂബക്കർ, എൻ എ കരീം, സമീർ പറമ്പത്ത്, പി കെ റഹിം , കോളജ് യൂണിയൻ ചെയർമാൻ അൽഫാൻ മുഹമ്മദ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ ആനയിച്ചു. വിദ്യാർത്ഥിനികൾ ഉൾപ്പെടെ
നൂറു കണക്കിന് വിദ്യാർത്ഥികൾ സ്ഥാനാർത്ഥിയെ ഹൃദയപൂർവ്വം സ്വീകരിച്ചു. . മുഴുവൻ ജീവനക്കാരെയും വിദ്യാർത്ഥികളെയും സ്ഥാനാർത്ഥി നേരിട്ടു കണ്ടു. ഇതിനിടയിൽ വിദ്യാർത്ഥികളുമായി ബാസ്കറ്റ് ബോൾ കളിക്കുകയും ചെയതു. മുസ്ലിം ലീഗ് നേതാക്കളായ പാറക്കൽ അബ്ദുള്ള,
പി കെ അബ്ദുള്ള, കാട്ടൂർ മുഹമ്മദ്, പി.പി എ സലാം, കോൺഗ്രസ് നേതാക്കളായ വി സുരേന്ദ്രൻ മാസ്റ്റർ, കെ.പി സാജു, സന്തോഷ് കണ്ണം വള്ളി, ഒ ടി നവാസ്, കെ എസ് യു ജില്ലാ പ്രസിഡൻ്റ് അതുൽ എം.സി എന്നിവരും സ്ഥാനാർത്ഥിയോടപ്പം ഉണ്ടായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post