Latest News From Kannur

അന്താരാഷ്ട്ര വനിതാ ദിനം സ്നേഹകൂട്ടിലെ അമ്മമാർക്കൊപ്പം

0

തലശ്ശേരി : കെ എസ് എസ്പി എ തലശ്ശേരി നിയോജക മണ്ഡലം വനിതാ ഫോറത്തിൻ്റെ നേതൃത്വത്തിൽ വനിതാ ദിനം, ധർമ്മടം സ്നേഹ കൂട്ടിലെ അമ്മമാർക്കൊപ്പം ആഘോഷിച്ചു. വനിതാ ഫോറം നിയോജക മണ്ഡലം സെക്രട്ടറി അജിതകുമാരി കോളി സ്വാഗതഭാഷണം നടത്തി. വനിതാ ഫാറം പ്രസിഡണ്ട് .പി. സതി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സ്നേഹ കൂട്ടിലെ മുതിർന്ന അംഗമായ ശാന്തമ്മ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ, സംസ്ഥാന കമ്മിറ്റി അംഗം .പി.കെ. രാജേന്ദ്രൻ, നിയോജക മണ്ഡലം പ്രസിഡണ്ട് പി.വി.വൽസലൻ , സെക്രട്ടറി കെ.ഭരതൻ, ജയാനന്ദൻ മാസ്റ്റർ, വനിതാ ഫോറം നേതാക്കളായ എ.വി.ശൈലജ, ഗീതാ ഭായി ടീച്ചർ, ഗിരിജ ടീച്ചർ, നാണികുട്ടി ടീച്ചർ, സുഷമ ടീച്ചർ, ഉല്ലാസം, മനോഹരി, സുവർണ്ണ സി.കെ., നളിനി പി. എൻ , സ്നേഹ കൂട്ടിലെ ഓഫീസ് സ്റ്റാഫ് സനിത എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഒ.പി. ഷെറീന നന്ദി പറഞ്ഞു. സ്നേഹ കൂട്ടിലെ 14 അന്തേവാസികളേയും, അവരെ പരിചരിക്കുന്ന നഴ്സ് സീതയേയും , തലശ്ശേരി നോർത്ത് മണ്ഡലം വനിതാ ഫാറം പ്രസിഡണ്ട് പ്രേമവല്ലിയേയും ആദരിച്ചു.
വിഭവ സമൃദ്ധമായ ഭക്ഷണത്തിനെ തുടർന്ന് വനിതാഫാറം അംഗങ്ങളും, നിയോജക മണ്ഡലം സെക്രട്ടറിയും, സ്നേഹ കൂട്ടിലെ അംഗങ്ങളും ചേർന്ന് പാട്ടും നൃത്തവും അഭിനയവുമുൾപ്പെടെകലാപരിപാടികളിലൂടെ, നല്ലൊരു കലാവിരുന്നൊരുക്കി. വനിതാ ഫാറം തലശ്ശേരി നോർത്ത് മണ്ഡലം പ്രസിഡണ്ട് ടി.സി. പ്രേമവല്ലി കത്തുന്ന നിലവിളക്ക് തലയിൽ വച്ച് അവതരിപ്പിച്ച വിളക്ക് ഡാൻസ് അന്തേവാസികൾക്കും, പ്രവർത്തകർക്കുംപുതിയൊരനുഭവമായിരുന്നു. അമ്മമാർക്കൊപ്പം ഭക്ഷണം കഴിച്ചു കൊണ്ട് എല്ലാവരും ആടിയും പാടിയും, ആദരവ് കൊടുത്തു കൊണ്ടും നടത്തിയ വനിതാദിനാഘോഷം സന്തോഷത്തിൻ്റെ കൈ തിരിയേന്തി കൊണ്ട് എല്ലാ ഹൃദയങ്ങളിലും പ്രകാശം പരത്തി. രാവിലെ ആരംഭിച്ച വനിതാ ദിനാഘോഷം വൈകുന്നേരം 4 മണിക്ക് ദേശീയ ഗാനത്തോടെ സമാപിച്ചു.

Leave A Reply

Your email address will not be published.