പെരിങ്ങത്തൂർ: പാനൂർ നഗരസഭ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച അണിയാരം കസ്തൂർബാ അംഗനവാടി – രയരോത്ത് കോൺക്രീറ്റ് റോഡ് നഗരസഭാ ചെയർമാൻ വി. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി. കെ ഷീബ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അശീഖ ജുംന സംസാരിച്ചു.