കടവത്തൂർ: പെരിങ്ങളം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റായിരുന്ന കെ.പി. അച്യുതൻ്റെ ഏഴാം ചരമ വാർഷികാ ചരണത്തിൻ്റെ ഭാഗമായി പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.കെ പി സി സി മെംബർ വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൃപ്രങ്ങോട്ടൂർ മണ്ഡലം പ്രസിഡൻറ് സജീവൻ എടവന അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി കെ.പി. സാജു, ബ്ലോക്ക് പ്രസിഡൻറ് കെ.പി. ഹാഷിം, വി.പി. കുമാരൻ, എം.പി. ഉത്തമൻ , സി.എൻ. പവിത്രൻ, കെ.കെ. സജീവ് കുമാർ, വി.വിപിൻ, പി.കൃഷ്ണൻ, സജീവൻ പുല്ലൂക്കര എന്നിവർ പ്രസംഗിച്ചു