മാഹി: സബർമതി ഇന്നോവേഷൻ ആൻഡ് റിസർച്ച് ഫൌണ്ടേഷൻ്റെ ഫ്ലേവർസ് ഫിയസ്റ്റ ഫുഡ് ഫെസ്റ്റിവെല്ലിനോടന്നുബന്ധിച്ചു ചിത്രരചന മത്സരം സംഘടിപ്പിച്ചു. മാഹി ടാഗോർ പാർക്കിൽ വച്ചു നടന്ന ചിത്രരചന മത്സരം പ്രശസ്ത ചിത്രകാരി യാമിനി സുജൻ ഉത്ഘാടനം ചെയ്തു.
പി സി ദിവാനന്ദൻ, പ്രേമൻ കല്ലാട്ട് ,സത്യൻ കേളോത്ത്,ജിജേഷ് ചാമേരി എന്നിവർ സംസാരിച്ചു മാഹി കോളേജ് പ്രിൻസിപ്പൽ (റിട്ട:) വി കെ വിജയൻ , ആർടിസ്റ്റ് ടി എം സജീവൻ എന്നിവർ ചേർന്നു ചിത്രകാരി യാമിനിക്ക് ഉപഹാരം നൽകി.കെ സുജിത്ത്, ശ്രീജേഷ് വളവിൽ, മുഹമ്മദ് സർഫ്രസ്,
എ പി ബാബു, ഗ്രീഷ്മ പ്രമോദ് , സുമി കെപി, രസ്‌ന അരുൺ എന്നിവർ നേതൃത്വം നൽകി.
പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെയുള്ള കുട്ടികൾക്കുള്ള മത്സരമാണ് സംഘടിപ്പിച്ചത്.