കണ്ണൂർ: എ. കെ. ജി. യുടെ മണ്ണിൽ, ചിരകാല പ്രശസ്തിയാർജിച്ച എ. കെ. ജി. മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ, പെരളശ്ശേരിയിലെ പൂർവ വിദ്യാർഥികൾ 47 വർഷങ്ങൾക്കു പിന്നിലുള്ള ഓർമകളുമായി സ്കൂൾ അങ്കണത്തിൽ ഒത്തുചേരുന്നു. 1975-76 വർഷത്തെ എസ്സ്. എസ്സ്. എൽ. സി. വിദ്യാർത്ഥികളുടെ “സ്നേഹതീരം – 76″ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജനുവരി 26, വെള്ളിയാഴ്ച നടത്തുന്ന സ്നേഹസംഗമം, സ്കൂൾ പ്രധാനഅദ്ധ്യാപകൻ ശ്രീ പ്രകാശൻ കർത്താ ഉദ്ഘാടനം ചെയ്യും. വിവിധ തുറകളിൽ പ്രാവീണ്യം തെളിയിച്ച തങ്ങളുടെ സഹപാഠികളായ ഉമാദേവി തുരുത്തേരി (2022-23 വർഷത്തെ തത്വമസി പുരസ്കാര ജേതാവ്; കവിത, സാഹിത്യം, നിരൂപണം, ആസ്വാദനം, സാംസ്‌കാരികം എന്നീ മേഖലകളിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വം ), മുഹമ്മദ് അലി പി പി (കവി, ഗാനരചയിതാവ് ), നിർമല കെ. ആർ. (ഏറ്റവും നല്ല അദ്ധ്യാപികയ്ക്കുള്ള 2011 വർഷത്തെ ഹൈസ്കൂൾ വിഭാഗം സംസ്ഥാന അവാർഡ് ജേതാവ് ) എന്നിവരെ തഥവസരത്തിൽ ആദരിക്കുന്നു . ബന്ധപ്പെടേണ്ട നമ്പർ : 8652099909/9847599071/9995543172