Latest News From Kannur

വനിതകൾക്കായുള്ള ഓപ്പൺ ഫിറ്റ്നസ് സെന്ററും,താഴെചമ്പാട് ജംഗ്ഷൻസൗന്ദര്യവൽക്കരണവും ഉദ്ഘാടനം ചെയ്തു

0

പാനൂർ : കണ്ണൂർ ജില്ലാ പഞ്ചായത്തും, പാനൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി വകയിരുത്തിയ 15,10,000 രൂപ ഉപയോഗിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ വനിതാ ഫിറ്റ്നസ് സെൻറർ ഒരുക്കിയത്. ഫിറ്റ്നസ് നിലനിർത്താൻ അത്യാധുനിക യന്ത്ര സംവിധാനങ്ങൾ ഫിറ്റ്നസ് സെൻ്ററിൽ ഒരുക്കിയിട്ടുണ്ട്. രാവിലെയും, വൈകീട്ടും സ്ത്രീകൾക്ക് ഓപ്പൺ ഫിറ്റ്നസ് സെൻ്ററിൽ പരിശീലനം നടത്താം. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ പവിത്രൻ മാസ്റ്റർ ഫിറ്റ്നസ് സെൻ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഇ.വിജയൻ മുഖ്യാതിഥിയായി.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തിയ താഴെ ചമ്പാട് സൗന്ദര്യ വത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.ശൈലജ നിർവ്വഹിച്ചു . 6 ലക്ഷം രൂപ ഉപയോഗിച്ചാണ് താഴെ ചമ്പാട് മുതൽ ബ്ലോക്ക് പഞ്ചായത്ത് വരെയുള്ള റോഡ് സൗന്ദര്യവത്ക്കരിച്ച് ലൈറ്റുകൾ സ്ഥാപിച്ചത്. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.ടി റംല, സാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട് , ബിഡിഒ ടി.ഡി തോമസ് എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.