കൂത്തുപറമ്പ് : മൂര്യാട് സെൻട്രൽ യു.പി.സ്കൂൾ ,കുഞ്ഞമ്പു സ്മാരക എൽ.പി.സ്കൂൾ , മൂര്യാട് മാപ്പിള എൽ.പി.സ്കൂൾ
എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഡിസംബർ 7 വ്യാഴാഴ്ച ഒരുമിക്കുന്നു. മൂര്യാട് മാപ്പിള എൽ.പി.സ്കൂൾ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായുള്ള അയൽക്കൂട്ട വിദ്യാലയസദസ്സിലാണ് കുട്ടികൾ ഒത്തുകൂടുന്നത്. നൂറിന്റെ നിറവിലുള്ള വിദ്യാലയം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലൊന്നാണ് അയൽക്കൂട്ടവിദ്യാലയ സദസ്സ് . അയൽക്കൂട്ട വിദ്യാലയസദസ്സിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നതാധികാരികളും സാംസ്കാരിക-സാമൂഹിക പ്രവർത്തകരും അദ്ധ്യാപികാദ്ധ്യാപകരും കുട്ടികൾക്കൊപ്പം സദസ്സിൽ പങ്കാളികളാകും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post