മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്തിന് വടകര പാർലിമെന്റ് എം പി കെ മുരളിധരൻ ആസ്തി വികസന ഫണ്ടിൽ നിന്നും വികസനപ്രവർത്തനത്തിന്റ ഭാഗമായി ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ആറാ വാർഡനും , ഒൻപത വാർഡിനും അനുവദിച്ച ഹൈ-മാസ്റ്റ് ലൈറ്റ്ന്റെ ഉദ്ഘാടനം വടകര എം പി മുരളീധരൻ നിർവഹിച്ചു.ന്യൂ മാഹി പഞ്ചായത്തിന് മുൻവശത്തും, പുളിയുള്ളതിൽ പീടിക ബസ് സ്റ്റോപ്പ്‌ന് സമീപവും വച്ചു നടന്ന ചടങ്ങിന് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ സെയ്‌തു അധ്യക്ഷത വഹിച്ചു. ന്യൂ മാഹി പഞ്ചായത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ,പഞ്ചായത്ത് മെമ്പർമാരായ ടി എച് അസ്ലം, കെ ടി ഫാത്തിമ,അസിസ്റ്റന്റ് സെക്രട്ടറി എം അനിൽ കുമാർ വാർഡ് വികസന സമിതി കൺവീനർമാരായ എൻ കെ പ്രേമൻ, കെ സുലൈമാൻ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.