കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ മണ്ഡലം നവകേരള സദസ്സിന്റെ പ്രചാരണാര്‍ഥം ഒക്ടോബര്‍ 26ന് കണ്ണൂര്‍ ടൗണില്‍ നെറ്റ് വാക്കും നവകേരള ദീപം തെളിയിക്കലും സംഘടിപ്പിക്കും. കായിക ഉപസമിതിയുടെയും ജില്ലാ സ്പോട്സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി. വൈകുന്നേരം 6.30ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് നൈറ്റ് വാക്ക് ആരംഭിക്കും. തുടര്‍ന്ന് ടൗണ്‍സ്‌ക്വയറില്‍ ആയിരം പേര്‍ പങ്കെടുത്ത് നവകേരള ദീപം തെളിയിക്കും. വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, സംഘാടകസമിതി ഭാരവാഹികള്‍, സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ളവര്‍ എന്നിവര്‍ ഈ പരിപാടികളില്‍ പങ്കാളികളാകും.
നവകേരള സദസ്സുമായി ബന്ധപ്പെട്ട് വായനശാലകള്‍, സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരുടെ സേവനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ ഓരോ വകുപ്പുകളും പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്യാനും യോഗം നിര്‍ദേശിച്ചു.
യോഗത്തില്‍ ഉപസമിതി ചെയര്‍പേഴ്സണ്‍ എന്‍ സുകന്യ അധ്യക്ഷത വഹിച്ചു. എ ഡി എം കെ കെ ദിവാകരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, മുന്‍ എം എല്‍ എ ജെയിംസ് മാത്യു, കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടര്‍ ഡോ. ടി പി നഫീസ ബേബി, പി ആര്‍ ഒ വിവി ശ്രീരാജ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത് പാട്യം, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി സി മനോജ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജെ കെ ജിജേഷ്‌കുമാര്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം ഒ കെ വിനീഷ്, കേരള ദിനേശ് ചെയര്‍മാന്‍ എം കെ ദിനേശ്ബാബു, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലന്‍, കെ ഗോപി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post