പാനൂർ:തെക്കെ ചെണ്ടയാട് നീളാമംഗളപുരം ശ്രീകൃഷ്ണ ദേവീ ഭദ്രകാളി ക്ഷത്രത്തില്‍ ഡിസംബര്‍ 22,23 തീയതികളില്‍ മഹാ നവചണ്ഡിക ഹോമം സംഘടിപ്പിക്കുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുഖ്യ തന്ത്രി ഡോ രാമചന്ദ്ര അഡികയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ഹോമം നടക്കുക. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി ക്ഷേത്രം ഭാരവാഹികൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഡിസംബര്‍ 22 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ നവചണ്ഡിക പാരായണവും 23 ശനിയാഴ്ച രാവിലെ 8 മണി മുതൽ നവചണ്ഡിക ഹോമവും നടക്കും. 22 ന് വൈകീട്ട് യജ്ഞാചാര്യൻമാരെ ക്ഷേത്രത്തിലേക്ക് സ്വീകരിക്കും.
നവ ചണ്ഡികാ ഹോമത്തിന്റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനം ഒക്ടോബര്‍ 10 ചൊവ്വാഴ്ച രാവിലെ 7.30 ന് കെ.പി.മോഹനന്‍ എം.എല്‍.എ നിര്‍വഹിക്കും.
ഒ.സി.സുനിൽ ചന്ദ് ഏറ്റു വാങ്ങും.വളരെ സങ്കീര്‍ണമായ ഒരു യജ്ഞമാണ് മഹാനവചണ്ഡികഹോമം. സമൂഹത്തിന്റെ നന്മയ്ക്കായും അതിലുമുപരി ഓരോ ഭക്തനെയും ചണ്ഡിക ഹോമത്തില്‍ ഇരുത്തി അര്‍ച്ചന ചെയ്യുവാനുള്ള സൗകര്യവും ലഭിക്കും.ഹോമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്ല സമ്പല്‍സമൃദ്ധിയും ആരോഗ്യവും പ്രധാനം ചെയ്യുന്നു.മാറാ രോഗങ്ങളില്‍ നിന്ന് മുക്തിയും ശത്രുക്കളില്‍ ആധിപത്യവും നേടിത്തരും എന്നാണ് വിശ്വാസം.മൂകാംബിക ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മമാണ് ചണ്ഡികാ ഹോമം . ചണ്ഡികാ ഹോമം ചെയ്താല്‍ ഭക്തന്റെ ബുദ്ധിമുട്ട് ഇല്ലാതാവുകയും ആഗ്രഹങ്ങള്‍ നടത്തപ്പെടുകയും ചെയ്യും എന്നതാണ് വിശ്വാസം.
വാർത്താ സമ്മേളനത്തിൽ ക്ഷേത്രം രക്ഷാധികാരി കെ.ഭാസ്കരൻ മാസ്റ്റർ ,
സിക്രട്ടറി സി.പി. മനോജ്, വൈസ് പ്രസിഡൻ്റ് ഇ.ഷൈജു,
ട്രഷറർ സി.പി.ഷിജു, കെ.ബിനോയ്
എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.