കണ്ണൂർ : ചുഴലി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടൽ അഡ്വ സജീവ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 3.90 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്നു നിലകളിലായി 18 മുറികളാണ് ഇവിടെ ഒരുക്കുന്നത്. ടോയ്‌ലറ്റ് സൗകര്യവും ഉണ്ടാകും. 15 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്ന് എം എല്‍ എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ സി സുധീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എം എം പ്രജോഷ്, വൈസ് പ്രസിഡണ്ട് കെ എം ശോഭന ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗം ടി സി പ്രിയ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍ നാരായണന്‍, കൊയ്യം ജനാര്‍ദ്ദനന്‍, വാര്‍ഡ് അംഗങ്ങളായ പി സനിത, കെ ശിവദാസന്‍, കെ രാജീവന്‍, കെ പി അബൂബക്കര്‍, സി ഗീത, കെ പി അബ്ദുല്‍ സത്താര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി പി രമേശന്‍, സ്റ്റാഫ് സെക്രട്ടറിമാരായ കെ സഹദേവന്‍, ആര്‍ മധു, സീനിയര്‍ അസിസ്റ്റന്റ്മാരായ തങ്കച്ചന്‍, വി പത്മരാജന്‍, കണ്‍വീനര്‍ പി ആര്‍ അലക്‌സ്, പി പി പ്രകാശന്‍, കെ ഹരിദാസന്‍, എം വേലായുധന്‍, പി ബാലകൃഷ്ണന്‍, എസ് പി മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.