കോഴിക്കോട് ജില്ലാ ശുചിത്വ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കടലുണ്ടിയിൽ പരിശോധന നടത്തി ,34 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി 75000 രൂപ പിഴ ചുമത്തി
കടലുണ്ടി:കോഴിക്കോട് ജില്ലാ ശുചിത്വ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നേതൃത്വത്തിൽ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ 34 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി 75000 രൂപ പിഴ ചുമത്തി. പ്ലാസ്റ്റിക്ക് ക്യാരിബാഗുകൾ ,കപ്പുകൾപ്ലേറ്റുകൾ എന്നിവയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഉത്പന്നങ്ങൾ ഗ്രാമപഞ്ചായത്തിന് കൈമാറി. പി.വി സൂപ്പർമാർക്കറ്റ് ചാലിയം, അയിഷാസ് ബേക്കറി ചാലിയം ,എ.പി.എസ് ഡേ മാർട്ട് മണ്ണൂർ, മണ്ണൂർ സൂപ്പർമാർക്കറ്റ്, കൂൾ പാലസ് മണ്ണൂർ, ബേക്ക് ഹോം മണ്ണൂർ, എ.വി മാർട്ട് ആൻഡ് ബേക്കസ് കോട്ടക്കടവ് എന്നീ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മാലിന്യ സംസ്കരണം യഥാവിധി ചെയ്യാതെ ഇൻസുലേറ്ററിൽ മുഴുവൻ മാലിന്യങ്ങളും അശാസ്ത്രീയമായി സംസ്കരിക്കുകയും, മലിനജല സംസ്കരണ പ്ലാന്റ് നിർമിക്കാതിരിക്കുകയും ചെയ്ത ടി. എം. എച്ച് ഹോസ്പിറ്റലിന് 25000 രൂപ പിഴ ചുമത്തി. തുടർന്ന് വിവിധ സ്ഥാപനങ്ങളിൽ സംഘം പരിശോധന നടത്തി. ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ് ജില്ലാ ശുചിത്വ സ്‌ക്വാഡ് അംഗങ്ങൾ ആയ ബൈജു തോമസ്, പി ദീപ്തി രാജ് ശുചിത്വ മിഷൻ ഐ. ഇ. സി ഇന്റേൺ എൻ.ഇ പ്രണീത പഞ്ചായത്ത് പ്രതിനിധി കെ. ശിവപ്രസാദ്, അബ്ദുൽ ജലീൽ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.