Latest News From Kannur

എനര്‍ജി ക്ലബ്ബ് – കേരള സംസ്ഥാനതല ഉദ്ഘാടനം

0

തിരുവനന്തപുരം : വിദ്യാര്‍ത്ഥികളില്‍ ഊര്‍ജ്ജ സംരക്ഷണ ശീലം വളര്‍ത്തിയെടുക്കുന്നതിനായി വിദ്യാലയങ്ങളില്‍ എനര്‍ജി ക്ളബ്ബ് – കേരള എന്ന പേരിൽ ക്ലബ്ബുകള്‍ രൂപീകരിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (04.10.23) എനര്‍ജി മാനേജ്മെന്റ് സെന്ററില്‍ വച്ച് നടന്നു. ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹു .വൈദ്യുതി വകുപ്പ് മന്ത്രി .കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. കുട്ടികളില്‍ ഊര്‍ജ്ജ-പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിന് ഇത്തരം ക്ലബ്ബുകള്‍ സഹായകമാകും എന്ന് മന്ത്രി പറഞ്ഞു. ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ചും പ്രകൃതിയോടിണങ്ങുന്ന ഊര്‍ജ്ജ സാങ്കേതികവിദ്യകളെക്കുറിച്ചും വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിച്ചുകൊണ്ട്, ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജ്ജ വിഭവങ്ങളെ വിവേകത്തോടെ ഉപയോഗിക്കുന്ന ഒരു യുവതലമുറയെ വാര്‍ത്തെടുക്കാനാണ് ക്ളബ്ബുകളിലൂടെ ലക്ഷ്യമിടുന്നത്എന്നും അദ്ദേഹം പറഞ്ഞു

കഴക്കുട്ടം എം.എല്‍.എ ശ്രീ.കടകംപളളി സുരേന്ദ്രന്‍ ചടങ്ങിൽ ആദ്ധ്യക്ഷം വഹിച്ചു. എഴുപതു ശതമാനം വൈദ്യുതിയും സംസ്ഥാനത്തിന്പുറത്തു നിന്നും വാങ്ങുന്ന കേരളത്തില്‍ കാര്യക്ഷമമായ വൈദ്യുതി ഉപയോഗവും പീക്ക് ഡിമാന്റ് നിയന്ത്രണ മാര്‍ഗ്ഗങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ടെന്ന് എം.എല്‍എ. പറഞ്ഞു. ഇതിനുള്ള ശാസ്ത്രീയ സമീപനത്തിന് എനര്‍ജി ക്ലബ്ബുകള്‍ സഹായകമാകും എന്നും അദ്ദേഹം പറഞ്ഞു. എനര്‍ജി ക്ലബ്ബ് ലോഗോ, 2023-24 ലെ എനര്‍ജി ക്ലബ്ബ് പ്രവര്‍ത്തന പരിപാടികളുടെ സംഗ്രഹം എന്നിവ ചടങ്ങില്‍ പ്രകാശനം ചെയ്തു.

വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ശാസ്ത്രരംഗം പരിപാടിയുടെ കോ- ഓര്‍ഡിനേറ്റര്‍മാരായ അദ്ധ്യാപകരാണ് എനര്‍ജി ക്ലബ്ബുകളുടെ കോ- ഓര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കുക. കേരളത്തിലെ 113 വിദ്യാഭ്യാസ ഉപജില്ലകളില്‍‍ നിന്നുളള അദ്ധ്യാപകര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ഇ. എം. സി. ഡയറക്ടർ ഡോഃആർ. ഹരികുമാർ, റജിസ്ട്രാർ ശ്രീ. സുബാഷ് ബാബു ബി.വി എനർജി ടെക്നോളജിസ്റ്റ് ശ്രീ. അനൂപ് സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വിദ്യാര്‍ത്ഥികളില്‍ ഊര്‍ജ്ജ സംരക്ഷണ ശീലം വളര്‍ത്തിയെടുക്കുന്നതിനായി വിദ്യാലയങ്ങളില്‍ എനര്‍ജി ക്ളബ്ബ് – കേരള എന്ന പേരിൽ ക്ലബ്ബുകള്‍ രൂപീകരിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (04.10.23) എനര്‍ജി മാനേജ്മെന്റ് സെന്ററില്‍ വച്ച് നടന്നു. ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹു .വൈദ്യുതി വകുപ്പ് മന്ത്രി .കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. കുട്ടികളില്‍ ഊര്‍ജ്ജ-പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിന് ഇത്തരം ക്ലബ്ബുകള്‍ സഹായകമാകും എന്ന് മന്ത്രി പറഞ്ഞു. ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ചും പ്രകൃതിയോടിണങ്ങുന്ന ഊര്‍ജ്ജ സാങ്കേതികവിദ്യകളെക്കുറിച്ചും വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിച്ചുകൊണ്ട്, ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഊര്‍ജ്ജ വിഭവങ്ങളെ വിവേകത്തോടെ ഉപയോഗിക്കുന്ന ഒരു യുവതലമുറയെ വാര്‍ത്തെടുക്കാനാണ് ക്ളബ്ബുകളിലൂടെ ലക്ഷ്യമിടുന്നത്എന്നും അദ്ദേഹം പറഞ്ഞു

കഴക്കുട്ടം എം.എല്‍.എ ശ്രീ.കടകംപളളി സുരേന്ദ്രന്‍ ചടങ്ങിൽ ആദ്ധ്യക്ഷം വഹിച്ചു. എഴുപതു ശതമാനം വൈദ്യുതിയും സംസ്ഥാനത്തിന്പുറത്തു നിന്നും വാങ്ങുന്ന കേരളത്തില്‍ കാര്യക്ഷമമായ വൈദ്യുതി ഉപയോഗവും പീക്ക് ഡിമാന്റ് നിയന്ത്രണ മാര്‍ഗ്ഗങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ടെന്ന് എം.എല്‍എ. പറഞ്ഞു. ഇതിനുള്ള ശാസ്ത്രീയ സമീപനത്തിന് എനര്‍ജി ക്ലബ്ബുകള്‍ സഹായകമാകും എന്നും അദ്ദേഹം പറഞ്ഞു. എനര്‍ജി ക്ലബ്ബ് ലോഗോ, 2023-24 ലെ എനര്‍ജി ക്ലബ്ബ് പ്രവര്‍ത്തന പരിപാടികളുടെ സംഗ്രഹം എന്നിവ ചടങ്ങില്‍ പ്രകാശനം ചെയ്തു.

വിദ്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ശാസ്ത്രരംഗം പരിപാടിയുടെ കോ- ഓര്‍ഡിനേറ്റര്‍മാരായ അദ്ധ്യാപകരാണ് എനര്‍ജി ക്ലബ്ബുകളുടെ കോ- ഓര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കുക. കേരളത്തിലെ 113 വിദ്യാഭ്യാസ ഉപജില്ലകളില്‍‍ നിന്നുളള അദ്ധ്യാപകര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ഇ. എം. സി. ഡയറക്ടർ ഡോഃആർ. ഹരികുമാർ, റജിസ്ട്രാർ ശ്രീ. സുബാഷ് ബാബു ബി.വി എനർജി ടെക്നോളജിസ്റ്റ് ശ്രീ. അനൂപ് സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave A Reply

Your email address will not be published.