കണ്ണൂർ: സെപ്റ്റംബർ 16ന് വൈകുന്നേരം 5 മണിക്ക് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ടും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ സ. താവം ബാലകൃഷ്ണൻ ജാഥ ഉദ്ഘാടനം ചെയ്തു. സ.കോമത്ത് മുരളീധരൻ, സ. പി .നാരായണൻ, ജാഥാ ലീഡർ രേഷ്മ പരാഗൻ എന്നിവർ സംസാരിച്ചു. സഖാവ് ടി. ഗോപി സ്വാഗതം പറഞ്ഞു സ.
വി .പരാഗൻ അധ്യക്ഷത വഹിച്ചു .പതിനേഴാം തീയതി കണ്ണോം അഞ്ചിങ്ങിൽ വെച്ച് പുനരാ രംഭിച്ച ജാഥ നെരുവമ്പ്രത്ത് സമാപിച്ചു. സമാപന പൊതുയോഗം സ.ജിതേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു .CPI നെരുവമ്പ്രം . ബ്രാഞ്ച് സെക്രട്ടറി സ.കെ. വി .രാമകൃഷ്ണൻ സ്വാഗതവും സ.ബി .ആർ .ഏഴോം അധ്യക്ഷതയും വഹിച്ചു. ജാഥാ ലീഡർ നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സുരേഷ് കീഴാറ്റൂർ ,സ.ബാബു രാജേന്ദ്രൻ സ. ഇസ്മയിൽ എന്നിവർ സംസാരിച്ചു.