കുറ്റ്യാട്ടൂർ: ദേശീയ ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി കുറ്റ്യാട്ടൂർ എ .എൽ പി സ്കൂൾ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.. ഹിന്ദി പ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽസ്കൂൾ ലീഡർ തേജസ് ഹിന്ദിയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രഥമാധ്യാപകൻ എ.വിനോദ് കുമാർ ഹിന്ദി ദിന സന്ദേശം നൽകി. തുടർന്ന് പോസ്റ്റർ പ്രദർശനം, ഹിന്ദി പ്രസംഗം, ഹിന്ദിപത്രവാർത്ത, ഹിന്ദികവിത എന്നിവ കുട്ടികൾ അവതരിപ്പിച്ചു.ഹിന്ദി അക്ഷരങ്ങൾ ഉപയോഗിച്ച് സ്കൂളിൽ അക്ഷരമരം നിർമ്മിച്ചു. സ്കൂൾ ലൈബ്രറി ശേഖരണത്തിലെ ഹിന്ദി പുസ്തക പ്രദർശനവും നടക്കുകയുണ്ടായി. ദിനാചരണ ദിന സന്ദേശം അടങ്ങിയ ബാഡ്ജ് ധരിച്ചാണ് കുട്ടികൾ സ്കൂളിൽ പ്രവേശിച്ചത്.ഹിന്ദി ക്ലബ്ബ് കോഡിനേറ്റർ കെ വി മിഥുൻ മോഹനൻ നേതൃത്വം നൽകി.