കരിയാട് :പുതുശേരിഗവ.യു പി സ്കൂളിൽ പ്രീ പ്രൈമറി സ്കൂൾ കുട്ടികൾക്കായി വർണ കൂടാരം ഒരുക്കി. 10 ലക്ഷം രൂപ ചിലവിട്ടാണ് പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി വർണക്കൂടാരവും, സ്മാർട്ട് ക്ലാസ് റൂമും, അനുബന്ധ സൗകര്യവുമൊരുക്കിയത്.കെ.പി മോഹനൻ എം എൽ എ വർണക്കൂടാരം ഉദ്ഘാടനം ചെയ്തു.പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ അധ്യക്ഷനായി. കണ്ണൂർ ഡി പി സി ഇ.സി വിനോദ് പദ്ധതി വിശദീകരിച്ചു.’ വാർഡംഗം അൻവർ കക്കാട്ട്, ചൊക്ലി എ.ഇ.ഒ വി.കെ സുധി, ബി.പി.സി സുനിൽ ബാൽ, ബി ആർ സി ട്രെയിനർ സി.മനോഹരൻ, പി ടി എ പ്രസി. ഇ.കെ ഷെമീന, സീനിയർ അസി.കെ.പി അനിത, മദർ പിടിഎ പ്രസി. മെഹറുന്നീസ, പിടിഎ വൈസ് പ്രസി. മുത്തലീബ് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക കെ.സുജയ സ്വാഗതവും, പ്രീ പ്രൈമറി അധ്യാപിക സുബിന നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.