Latest News From Kannur

സൗജന്യ നൃത്ത – സംഗീത പരിശീലന ക്യാമ്പ്

0

പാനൂർ :  പാനൂർ ബി.ആർ.സി.യും അഞ്ജലി കലാക്ഷേത്രവും സംയുക്തമായി നടത്തുന്ന സൗജന്യ നൃത്ത – സംഗീത പരിശീലന ക്യാമ്പ് ആഗസ്ത് 24 ന് ആരംഭിക്കും. താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. ഭിന്നശേഷിയുള്ള കുട്ടികൾക്കും ക്യാമ്പിൽ പരിശീലന സൗകര്യം ലഭ്യമാവും. അവർക്കായി പ്രത്യേക ഓണപ്പാട്ട് പരിശീലനവും കൃത്തപരിശീലനവും നടത്തും.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സപ്തമ്പർ 3 ന് നടക്കുന്ന അഞ്ജലി കലാക്ഷേത്രം ഓണാഘോഷപരിപാടിയിൽ പങ്കെടുത്ത് കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും.
പരിപാടികൾ വിശദീകരിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിൽ കെ.വി. അബ്ദുൾ മുനീർ , കെ ശശീന്ദ്രൻ ,കെ. ഭരത് ചന്ദ്ര എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.