തലശ്ശേരി:വൺ കേരള ആർട്ടിലറി ബാറ്ററി എൻസിസി തലശ്ശേരിയുടെ കമാൻഡിങ് ഓഫീസർ ആയിരുന്ന ലെഫ്നന്റ് കേണൽ രൂപേഷിനു സ്കൂൾ, കോളേജ് എൻസിസി സബ് യൂണിറ്റുകളുടെ ഓഫീസർമാർ ചേർന്ന് ഗംഭീര യാത്രയയപ്പ് നൽകി. തലശ്ശേരിയിലെ രണ്ടു വർഷത്തെ സേവനത്തിനുശേഷം കാശ്മീരിലെ ലേ യിലേക്ക് സ്ഥലം മാറിപ്പോകുന്ന ഇദ്ദേഹം ധാരാളം നല്ല പ്രവർത്തനങ്ങൾ എൻസിസി ക്ക് വേണ്ടി ചെയ്തിട്ടുണ്ട്. എൻസിസി ഓഫീസ് അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പുതിയ കമന്റിങ് ഓഫീസർ ലഫ്നന്റ് കേണൽ ലളിത് കുമാർ ഗോൽ, സുബേദാർ മേജർ ശശി, ചീഫ് ഓഫീസർ എം പി ബാബു, ജൂനിയർ സൂപ്രണ്ട് ഷെറിൻ, ഓഫീസർ മാരായ ദിനിൽ ധനഞ്ജയൻ, ബിനിത, ജയേഷ് ജോർജ് എന്നിവർ സംസാരിച്ചു. ലെഫ്നന്റ് കേണൽ രൂപേഷ് മറുപടിഭാഷണം നടത്തി. ചടങ്ങിൽ ഫസ്റ്റ് ഓഫീസർ പോൾ ജസ്റ്റിൻ സ്വാഗതവും സെക്കൻഡ് ഓഫീസർ രാജീവൻ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.