Latest News From Kannur

ഓണത്തിന് തൊഴിലാളികൾ പെൻഷൻ കിട്ടാതെ വലയുമ്പോൾ സർക്കാർ ധൂർത്തടിച്ച് നടക്കുന്നു ബി.എം.എസ്

0

പാനൂർ :    കേരളത്തിൽ വിവിധ ക്ഷേമ പദ്ധതികളിൽ നിന്നും ആനുകുല്യങ്ങളും പെൻഷനും ലഭിക്കാതെ 27 ലക്ഷത്തിലധികം തൊഴിലാളികൾ കഷ്ടതകളും യാതനകളും സഹിക്കുമ്പോൾ ഇടതു സർക്കാർ ധൂർത്തടിച്ച് നടക്കുകയാണെന്ന്

ബി എം.എസ് സംസ്ഥാന സെക്രട്ടറി അഡ്വ:പി.മുരളിധരൻ പറഞ്ഞു. ബി എം എസ് പാനൂർ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണത്തിന് മുമ്പ് ആനുകൂല്യങ്ങളും പെൻഷനും നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഈ മാസം 18 ന് കേരളത്തിലെ മുഴുവൻ കലക്ട്രേറ്റുകളുടെ മുന്നിലും തൊഴിലാളികൾ ഉപവാസം അനുഷ്ഠിക്കുമെന്നും അദേഹം പറഞ്ഞു. മേഖല പ്രസിഡണ്ട് ഇ.രാജേഷ് അധ്യഷത വഹിച്ചു, എം.വേണുഗോപാൽ, കെ.പിജ്യോതിർ മനോജ്, പി.കെ.രാജൻ , വനജ രാഘവൻ , വി.കെ. രവിന്ദ്രൻ ,കെ.പി. സന്തോഷ് എന്നിവർ സംസാരിച്ചു. പാനൂർ മേഖല പ്രസിഡൻ്റ് ആയി വി.കെ. രവിന്ദ്രനെയും സെക്രട്ടറിയായി കെ.ടി.കെ. വിനീഷിനെയും തെരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.