പാനൂർ : രാജ്യത്തിന്റെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. എസ്.പി.സി, ജെ.ആർ.സി, സകൗട്ട്, ഗൈഡ്, എന്നിങ്ങനെ എട്ട് പ്ലറ്റൂണുകൾ അണിനിരന്ന പരേഡ് നടന്നു. പ്രൗഢഗംഭീരമായ ചടങ്ങിൽ തലശ്ശേരി ജില്ല വിദ്യാഭ്യാസ ഓഫീസർ എൻ.എ ചന്ദ്രിക വിശിഷ്ടാതിഥിയായി പരേഡിന്റെ സല്യൂട്ട് സ്വീകരിച്ചു. പ്രിൻസിപ്പാൾ കെ. അനിൽകുമാർ പതാക ഉയർത്തി. ഹെഡ് മാസ്റ്റർ സി .പി. സുധീന്ദ്രൻ , മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് കെ. അരവിന്ദാക്ഷൻ മാസ്റ്റർ, പി.ടി.എ. പ്രസിഡണ്ട് ജി.വി. രാഗേഷ്, പാനൂർ പോലീസ് സ്റ്റേഷനിലെ അഡീഷണൽ സബ് ഇൻസ്പെക്ടർ സുലൈമാൻ, ഡപ്യൂട്ടി ഹെഡ് മാസ്റ്റർ ടി.കെ . ഷാജിൽ, ഡ്രിൽ ഇൻസ്ട്രക്ടർ ഒതയോത്ത് രാജീവ് എന്നിവർ ആശംസകൾ നേർന്നു. “മഹിതം ഭാരതം ” ഫ്യൂഷൻ ഡാൻസ് , ദേശഭക്തിഗാനം എന്നിവ ചടങ്ങിന് മാറ്റ് കൂട്ടി. ആസാമിലെ ഗുവാവത്തിയിൽ വച്ച് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സീനിയർ കേഡറ്റ് കെ. ഷിയ, എസ്.പി ദേവജിത്ത് , എസ്.പി. ദേവപ്രിയ, കെ. ദേവപ്രിയ എന്നിവർക്കുള്ള ഉപഹാരം ഡി.ഇ. ഒ നൽകി.
സി.പി.ഒ. എം.കെ രാജീവൻ, എ.സി.പി. ഒ കെ.പി. പ്രഷീന, ഷിജിൽ, സരീഷ്, ലിഷ, സുബാഷ്, ലജിന എന്നിവർ നേതൃത്വം നൽകി.