മാഹി : ചൂടിക്കൊട്ട രാജീവ് ഭവനിൽ രാജ്യത്തിന്റെ എഴുപത്തി ഏഴാംമതു സ്വാതന്ത്ര്യദിനം സമുചിതമായി നടന്നു. തല മുതിർന്ന കോൺഗ്രസ് നേതാവ് പി.പി.വേണുഗോപാൽ ദേശീയ പതാക ഉയർത്തി. തുടർന്ന് മധുര പലഹാര വിതരണവും നടന്നു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് നളിനി ചാത്തു, മാഹി മേഖല യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ് ,വിനോദ് കുമാർ പൂഴിയിൽ, എ. പി.ബാബു,സുനന്ത എന്നിവർ പങ്കെടുത്തു.